ആഗ്ര: ആഗ്രയിലെ ജയ് ആസ്പത്രിയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെയും ആസ്പത്രി ജീവനക്കാരെയും വിശദമായി ചോദ്യംചെയ്തുവരികയാണ്. പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ താജ്മഹലിന് മൂന്ന് കി. മീ.മാത്രം അകലെയാണ് ആസ്പത്രി. സ്‌ഫോടനത്തില്‍ ആറ് പേര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്‌ഫോടനം ഭീകരാക്രമണമാണോ എന്ന് ഉടന്‍ പറയാനാവില്ലെന്ന് ആഗ്ര റേഞ്ച് ഐ.ജി. പി.കെ. തിവാരി പറഞ്ഞു. ബാഗിലാക്കിവെച്ചിരുന്ന നാടന്‍ ബോംബാണ് പൊട്ടിയത്.
ആസ്പത്രിയിലെ റിസപ്ഷനില്‍ കസേരയ്ക്കടിയിലാണ് ബോംബ് വെച്ചിരുന്നതെന്നാണ് പ്രഥമിക നിഗമനം. സേ്ഫാടനം നടന്ന സ്ഥലത്ത് പുല്ലിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടപ്പുണ്ട്. പരിക്കേറ്റവര്‍ക്ക് ഇതേ ആസ്പത്രിയില്‍ത്തന്നെ ചികിത്സ നല്‍കിയെന്നും സ്ഥിതി ശാന്തമാണെന്നും തിവാരി അറിയിച്ചു. വൈകിട്ട് 5.15നാണ് സേ്ഫാടനം നടന്നത്. ഈ സമയത്ത് റിസപ്ഷനില്‍ പതിനഞ്ചോളം പേരുണ്ടായിരുന്നു. സേ്ഫാടനത്തെ തുടര്‍ന്ന് രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി. രോഗികളെ ഉടന്‍ ആസ്പത്രിയില്‍ നിന്ന് മാറ്റി പോലീസ് തിരച്ചില്‍ നടത്തി. 70 ബെഡ്ഡുകളുള്ള ജയ് ഹോസ്പിറ്റലിന് 12 വര്‍ഷത്തെ പഴക്കമുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് താജ്മഹലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ഭീകരാക്രമണ ഭീഷണിയുള്ള കേന്ദ്രങ്ങളിലൊന്നാണ് താജ്മഹല്‍. സേ്ഫാടനത്തിന് തീവ്രത കുറവായിരുന്നതിനാല്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. ബോംബ് വെച്ചിരുന്ന സ്ഥലത്തെ ഒരു കസേരയും ചില ജനല്‍ച്ചില്ലുകളും മാത്രമാണ് തകര്‍ന്നതെന്ന് തിവാരി പറഞ്ഞു.
Discussion about this post