തിരുവനന്തപുരം: വിശ്വവിശ്രുത സംന്യാസിശ്രേഷ്ഠനും പണ്ഡിതാഗ്രണിയും ലോകഹിതകാമിയുമായിരുന്ന പരമപൂജനീയ ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 76-ാമത് ജയന്തി സെപ്റ്റംബര്‍ 22ന് പുണര്‍തം നക്ഷത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലോകമെമ്പാടും ആഘോഷിക്കുന്നു.
ശ്രീരാമദാസ ആശ്രമത്തില്‍ അന്നു രാവിലെ 5.30ന് ആരാധനയ്ക്കുശേഷം അഹോരാത്ര രാമായണപാരായണം ആരംഭിക്കും 7.30ന് ലക്ഷാര്‍ച്ചന, 8ന് കഞ്ഞിസദ്യ, ഉച്ചയ്ക്ക് ഒന്നിന് അമൃതഭോജനം, രാത്രി 7.30ന് ഭജന, 8.30ന് ആരാധന. ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദസരസ്വതികളുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ജയന്തിദിനാഘോഷപരിപാടികള്‍ വെളുപ്പിന് 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടെ സമാപിക്കും.












