മുംബൈ: ഭീകരാക്രമണത്തിന് ഇരയായ മുംബൈയിലെ ടാജ് ഹോട്ടലിന്റെ പൈതൃക സമുച്ചയം ഓഗസ്റ്റ് 15 ന് വീണ്ടും തുറക്കും. ടാജ്‌മഹാല്‍ ടവറും പാലസും തുറക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
‘ദി ടാജ്‌മഹല്‍ പാലസ് മുംബൈ’ എന്നാണ് ഇനി ഇത് അറിയപ്പെടുക. 107 വര്‍ഷം പഴക്കമുള്ള ടാജിന്റെ പുനരാരംഭം ആഘോഷത്തിന്റെ പ്രതീതിയാണ് തങ്ങളില്‍ സൃഷ്‌ടിച്ചിരിക്കുന്നത് എന്ന് മാനേജിങ് ഡയറക്‌ടറായ റെയ്‌മണ്ട് ബിക്ക്‌സണ്‍ പറഞ്ഞു.
പൈതൃക സമുച്ചയത്തില്‍ 285 മുറികളാണ് ഉള്ളത്. ഭീകരാക്രമണത്തില്‍ തകര്‍ന്ന പൈതൃക സമുച്ചയത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ചെലവ് 175 കോടി രൂപയാണ്. ഇന്‍ഷുറന്‍സ് തുകയായി 180 കോടി രൂപ കമ്പനിക്ക് ലഭിച്ചു.
Discussion about this post