ന്യൂഡല്‍ഹി: ഏറെ പ്രതിസന്ധി നേരിടുന്ന സമയത്തുള്ള യുഎന്‍ സമ്മേളനം പ്രാധാന്യമേറിയതാണെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു. ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി കാലത്തിന്റെ വെല്ലുവിളികളെ നേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്കു തിരിക്കുന്നതിനു മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിന് പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാവും സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം.
Discussion about this post