തിരുവനന്തപുരം: ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഈ വര്‍ഷം തന്നെ കേരളത്തിലെ റേഷന്‍ കടകളില്‍ സജ്‌ജമാകുമെന്ന് മന്ത്രി സി ദിവാകരന്‍ അറിയിച്ചു. സംസ്‌ഥാനത്തെ 70 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നല്‍കാനുള്ള പദ്ധതി ഉടന്‍ തയാറാക്കും.
ഇതിലൂടെ റേഷന്‍ കടകളിലെ അഴിമതി ഫലപ്രദമായി തടയാനാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഡല്‍ഹിയിലെ യുണിക് ഐഡി അധികൃതരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും യുണിക് ഐഡിയിലെ വിദഗ്‌ധ സംഘം രണ്ടുദിവസത്തികം കേരളം സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post