കോട്ടയം: ഇടച്ചോറ്റി ശ്രീ സരസ്വതിദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷവും ഭാഗവത സപ്താഹയജ്ഞവും 27മുതല്‍ ഒക്്‌ടോബര്‍ ആറുവരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 27നു ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന സമ്മേളനത്തില്‍ ആന്റോ ആന്റണി എംപി യജ്ഞസമാരംഭ സഭയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ക്ഷേത്രം രക്ഷാധികാരി പുത്തുര്‍ പരമേശ്വരന്‍ നായര്‍ അധ്യക്ഷത വഹിക്കും. സാബുസ്വാമി ഭദ്രദീപ പ്രകാശനം നടത്തും. അഡ്വ. ടി.ആര്‍.രാമനാഥന്‍, ഗരുഢധ്വജാനന്ദ തീര്‍ഥപാദ സ്വാമികള്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍, ബാബു ഇടയാടിക്കുഴി, വി.എസ്. വിജയന്‍, സാജന്‍ കുന്നത്ത്, അജിത്കുമാര്‍ രാജാലയം, തോമസ് കട്ടയ്ക്കല്‍, സാറാ അലക്‌സ്, വിജയമ്മ വിജയലാല്‍, ഒ.കെ. പ്രദീപ്കുമാര്‍, എ.ജെ.കുര്യാക്കോസ്, സുനില്‍ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും. നാലിനു രാവിലെ ഒമ്പതിനു ഘോഷയാത്രയും തുടര്‍ന്ന യജ്ഞസമര്‍പ്പണവും.
അഞ്ചിനു ഉച്ചകഴിഞ്ഞ് ഒന്നിനു നടക്കുന്ന സമാപന സമ്മേളനം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. സി.ജി. ചന്ദ്രബാബു അധ്യക്ഷത വഹിക്കും. വിജയദശമി ദിനമായ ആറിനു രാവിലെ ഏഴിനു പൂജയെടുപ്പും തുടര്‍ന്ന് വിദ്യാരംഭവും നടക്കും.
Discussion about this post