കോട്ടയം: ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 14.5 കോടി രൂപ അനുവദിച്ചു. ശബരിമല തീര്‍ഥാടനം ആരംഭിക്കാന്‍ കുറച്ചു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അടിയന്തരപ്രാധാന്യത്തോടെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനാണു നിര്‍ദ്ദേശം. നവംബര്‍ പത്തിനുള്ളില്‍ ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം നല്കിയിട്ടുള്ളത്.
റോഡ് അറ്റകുറ്റപ്പണിക്കു ജില്ലയില്‍ മൊത്തം 55 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മൂന്നു വിഭാഗങ്ങളായി തിരിച്ചാണു പണം അനുവദിച്ചിട്ടുള്ളത്. പതിമൂന്നാം ധനകാര്യ കമ്മീഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 21.32 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു.
ശബരിമല റോഡുകള്‍ക്കായി 14.5 കോടിയും ഇതരവിഭാഗങ്ങളിലായി 18.5 കോടിയും അനുവദിച്ചിട്ടുണ്ട ്. സര്‍ക്കാര്‍ മുമ്പ് അനുവദിച്ച 8.7 കോടി രൂപ ഉപയോഗിച്ചുള്ള അറ്റകുറ്റപ്പണി ആരംഭിച്ചുകഴിഞ്ഞു. ടാര്‍ ക്ഷാമംമൂലം നിര്‍മാണം വൈകുമോ എന്ന ആശങ്കയും നിലനില്ക്കുന്നുണ്ട്.
Discussion about this post