തിരുവനന്തപുരം: ആരോഗ്യമന്ത്രി അടുര്‍ പ്രകാശിന്റെ പ്രസ്താവനയെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സംസ്ഥാനത്തു പനി പിടിച്ചു മരിച്ചവരില്‍ അധികവും മദ്യപാനികള്‍ ആണെന്നു കഴിഞ്ഞ ദിവസം പനി ബാധിത മേഖലകള്‍ സന്ദര്‍ശിച്ച കേന്ദ്രസംഘവുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. ഈ പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണം എന്നാവശ്യപ്പെട്ടായിരുന്നു ബഹളം.
ആരോഗ്യമന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും ഇത്തരത്തില്‍ പ്രസ്താവന നടത്തിയത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷാംഗങ്ങള്‍ ചോദിച്ചു. പനി പിടിപ്പെട്ടു മരിച്ചവരില്‍ അധികവും കുട്ടികളും സ്ത്രീകളും ആണെന്നും ഇവര്‍ക്കും മദ്യപാനം മൂലമുളള കരള്‍ വീക്കം ഉണ്ടായിരുന്നോ എന്നും പ്രതിപക്ഷം ചോദിച്ചു. പനി ബാധിച്ചു മരിച്ചവരോടുള്ള അനാദരവാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെന്നും പ്രതിപക്ഷം ആരോപിച്ചു. തന്റെ പ്രസ്താവന മൂലം ആര്‍ക്കെങ്കിലും ഖേദമുണ്ടായെങ്കില്‍ മാപ്പു ചോദിക്കുകയാണെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുടെ പ്രസ്താവനയില്‍ സര്‍ക്കാരിനു വേണ്ടി മാപ്പു ചോദിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Discussion about this post