ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ വേങ്ങാട് ഗോകുലത്തിന്റെ ശോച്യാവസ്ഥ ഹൈക്കോടതി സ്വമേധയാ ഇടപെട്ട് അഭിഭാഷക കമ്മിഷനെ നിയോഗിക്കാന്‍ തീരുമാനിച്ചു. ഉത്തരവ് നാളെ പുറപ്പെടുവിക്കും. ജയകുമാര്‍ നമ്പൂതിരി രഘുനാഥ് എന്നിവരായിരിക്കും അംഗങ്ങള്‍. കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ നടപടി സ്വീകരിക്കും. അതിനിടെ വേങ്ങാട് ഗോകുലത്തിലെ പശുക്കളുടെ ദുരിതം സംബന്ധിച്ച് ദേവസ്വം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ടി.വി ചന്ദ്രമോഹന്‍ വ്യക്തമാക്കി. വേങ്ങാട് ഗോകുലത്തിലെ ശോച്യാവസ്ഥ നേരില്‍ കണ്ട് മനസിലാക്കാന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ബോര്‍ഡ് അധികാരികള്‍ ഗോകുലം സന്ദര്‍ശിക്കുമെന്ന് അദ്ദേഹം തൃശൂരില്‍ പറഞ്ഞു.
Discussion about this post