കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാര്‍ വിജിലന്‍സ് അന്വേഷണത്തെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റേതാണ് വിധി. അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു.
അരുണ്‍ കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് തുടര്‍ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അരുണ്‍ കുമാര്‍ വാദിച്ചു. എന്നാല്‍ ഈ ആരോപണം കോടതി തള്ളി. അന്വേഷണത്തിന് ഉത്തരവിട്ടത് നിയമാനുസൃതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
Discussion about this post