Monday, May 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സാമുദായിക കലാപ വിരുദ്ധ ബില്‍: ഹിന്ദുക്കളെ അടിച്ചമര്‍ത്താനെന്ന് ആര്‍എസ്എസ് ക്ഷേത്രീയ ബൗദ്ധിക് പ്രമുഖ് ജെ.നന്ദകുമാര്‍

by Punnyabhumi Desk
Oct 2, 2011, 03:29 pm IST
in കേരളം

തൃശൂര്‍ : യുപിഎ സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുള്ള സാമുദായിക കലാപ വിരുദ്ധ ബില്‍ ദേശവിരുദ്ധമായ ഒന്നാണ് ആര്‍എസ്എസ് ക്ഷേത്രീയ ബൗദ്ധിക് പ്രമുഖ് ജെ.നന്ദകുമാര്‍ പറഞ്ഞു. ഭാരതത്തിന്റെ ഹിന്ദുസ്വഭാവം ഇല്ലാതാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ കേസരി വാരികയുടെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണ ചടങ്ങില്‍ സാമുദായിക കലാപ ബില്ലിനെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യമിട്ടുകൊണ്ടുള്ള ബില്‍ ഹിന്ദു സമൂഹത്തെ അടിച്ചമര്‍ത്താനും ലക്ഷ്യമിടുന്നു. ഹിന്ദു സമൂഹത്തില്‍ പിളര്‍പ്പുണ്ടാക്കാന്‍ ഗൂഢതന്ത്രമാണ് ബില്ലില്‍ മെനഞ്ഞിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ കലാപമുണ്ടാക്കിയാലും എല്ലാ ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിക്കുന്ന തരത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള ബില്ലിനെതിരെ സമൂഹ മനസ്സാക്ഷി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. സാമുദായിക കലാപം ഉടലെടുത്താലും പ്രതികള്‍ ഹിന്ദുക്കളാണെന്ന വിചിത്ര സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക. ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കാനെന്ന പേരിലാണ് ബില്ലിനു രൂപംകൊടുത്തിട്ടുള്ളത്. എന്നാല്‍ കാശ്മീരില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായതിനാല്‍ അവിടെ ബില്ല് ബാധകമാകില്ല എന്നതും വൈരുദ്ധ്യമാണ്. നരേന്ദ്രമോഡിയെപ്പോലുള്ള ദേശീയവാദികളെ എങ്ങിനെയെങ്കിലും കേസില്‍കുടുക്കുക എന്ന ഗൂഢതന്ത്രവും ഇതിനു പിന്നിലുണ്ട്.

വനിതാകോഡ് ബില്ല് അവതരിപ്പിച്ച വി.ആര്‍.കൃഷ്ണയ്യര്‍ക്കെതിരെ ന്യൂനപക്ഷങ്ങള്‍ തിരിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണയ്യരെ വരെ തുറുങ്കിലടക്കാവുന്ന തരത്തിലുള്ളതാണ് വരാന്‍ പോകുന്ന സാമുദായിക കലാപ ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സി.കെ.സജിനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ജി.മഹാദേവന്‍, കെ.എസ്.ജയചന്ദ്രന്‍, കെ.സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSend

Related News

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കേരളം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies