കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബികാദേവീ ക്ഷേത്രത്തിലും തിരൂര്‍ തുഞ്ചന്‍പറമ്പ് പോലുള്ള സ്ഥലങ്ങളിലും അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തില്‍ രണ്ടു ദിവസമായി അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടുവരുന്നത്. കാലത്ത് ചണ്ഡികായാഗത്തോടെയാണ് വിജയദശമി ദിനത്തെ പരിപാടികള്‍ ആരംഭിച്ചത്. പിന്നീട് സരസ്വതിമണ്ഡപത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി. തിരുവനന്തപുരത്ത് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതികള്‍ കുഞ്ഞുങ്ങള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ആറ്റുകാല്‍ ദേവീക്ഷേത്രം, ചെന്തിട്ടസരസ്വതീ ക്ഷേത്രം എന്നിവിടങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
കേരളത്തില്‍ പനച്ചിക്കാട്, പറവൂര്‍ മൂകാംബിക ക്ഷേത്രം, ഐരാണിമുട്ടം ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം അനിയന്ത്രിതമായ തിരക്കായിരുന്നു. ഭാഷാ പിതാവിന്റെ ഭൂമിയായ തുഞ്ചന്‍പറമ്പില്‍ എം.ടി.വാസുദേവന്‍ നായര്‍, പി.കെ.ഗോപി, പി.പി.ശ്രീധരനുണ്ണി, ബി.എം. സുഹറ എന്നിവരും കൃഷണശിലാ മണ്ഡപത്തില്‍ പാരമ്പര ആശാന്മാരും കുട്ടികളെ എഴുതിച്ചു.
Discussion about this post