തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന തലത്തില്‍ നടത്തുന്ന കുട്ടികളുടെ നാലാമത് പരിസ്ഥിതി കോണ്‍ഗ്രസ് നവംബറില്‍ തിരുവനന്തപുരത്തു നടത്തും. അന്താരാഷ്ട്ര വനവര്‍ഷം എന്ന വിഷയത്തെ അധികരിച്ചാണ് ഈ വര്‍ഷത്തെ പരിസ്ഥിതി കോണ്‍ഗ്രസ്. ചിത്രരചന (ജലച്ചായം), ഉപന്യാസ രചന, 201011 വര്‍ഷത്തില്‍ അതത് സ്‌കൂളുകള്‍ നടത്തിയ ‘ജൈവവൈവിദ്ധ്യ സംരക്ഷണ’ പ്രവര്‍ത്തനങ്ങളുടെ പ്രബന്ധാവതരണം എന്നീ വിഷയങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. പരിസ്ഥിതി പഠനപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ മത്സരം നടത്തി അതില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികളുടെ പേര്, ക്ലാസ്, അവരുടെ സൃഷ്ടി, അതത് സ്‌കൂളിലെ പ്രാഥമാദ്ധ്യാപകന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ബോര്‍ഡിലേയ്ക്ക് അയക്കണം. ഈ സൃഷ്ടികള്‍ ഒരു വിദഗ്ധ സമിതി പരിശോധിച്ച് അതില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും പരിസ്ഥിതി കോണ്‍ഗ്രസില്‍ പങ്കെടുക്കുവാന്‍ അവസരം നല്കുക. താല്പര്യമുളള ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകള്‍ നിശ്ചിത ഫോറത്തില്‍ മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പളളിമുക്ക് പി.ഒ., പേട്ട, തിരുവന്തപുരം695024 എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9447220867.
Discussion about this post