തിരുവനന്തപുരം: ഗ്ലാസ്‌കോ സ്മിത്തിന്റെ പുതിയ ഉത്പന്നമായ ഹോര്‍ലിക്‌സ് ഗോള്‍ഡിന്റെ ലോഞ്ചിംഗിനോടനുബന്ധിച്ച് പത്തുമുതല്‍ 12 വരെ തിരുവനന്തപുരത്ത് റോഡ് ഷോ നടത്തും. റോഡ്‌ഷോയോടനുബന്ധിച്ച് വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്ന അമ്മമാര്‍,കുട്ടികള്‍, കുടുംബാംഗങ്ങള്‍ സുഹൃത്തുക്കള്‍ എന്നിവരുടെ ഫോട്ടോ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കും.
മത്സരങ്ങളില്‍ പങ്കെടുക്കുന്നര്‍ക്ക് സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട 15 നഗരങ്ങളില്‍ നടത്തുന്ന റോഡ്‌ഷോയുടെ ഭാഗമായാണ് തലസ്ഥാനത്തും റോഡ് ഷോ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ www.horlics.in.activation എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
Discussion about this post