തിരുവനന്തപുരം: കോഴിക്കോട്ട് എസ്എഫ്‌ഐ സമരത്തിനിടെ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത അസിസ്റ്റന്റ് കമ്മിഷണര്‍ കെ.രാധാകൃഷ്ണപിളളയെ ക്രമസമാധാനച്ചുമതലയില്‍ നിന്നു മാറ്റി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം നിയമസഭയെ അറിയിച്ചു.കോഴിക്കോട്ടെ വെടിവയ്പിനെ ന്യായീകരിച്ചായിരുന്നു നേരത്തെ ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഘര്‍ഷ സ്ഥലത്തു വൈകിയെത്തിയ എസിപിക്കു സ്ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ തെറ്റു പറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിവയ്പ് ഒഴിവാക്കാമായിരുന്നു എന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Discussion about this post