ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും കാനഡയിലെ ടൊറന്റോയിലേക്ക് പോയ എയര്‍ഇന്ത്യ വിമാനത്തിലാണ് യുവതി സുഖമായി പ്രസവിച്ചത്. പുലര്‍ച്ചെ 3.30ന് കസാക്കിസ്താനുമുകളില്‍ 34000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു അമൃത്സറില്‍ നിന്നുള്ള കുല്‍ജിത് കൗറിന് പ്രസവ വേദന അനുഭവപ്പെട്ടത്.
വിമാനത്തിലുണ്ടായിരുന്ന വനിതാ ഡോക്ടറുടെ സഹായവും കുല്‍ജിത്ത് കൗറിന് ലഭിച്ചു. കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്ന് ഉറപ്പായതോടെ വിമാനം അടിയന്തരലാന്‍ഡിങ് നടത്തേണ്ടെന്ന് തീരുമാനിച്ച് പറക്കല്‍ തുടര്‍ന്നതായും അധികൃതര്‍ അറിയിച്ചു.
Discussion about this post