Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

ടര്‍ക്കി ഭൂകമ്പം; മരണം 1000 കടന്നു

by Punnyabhumi Desk
Oct 24, 2011, 11:59 am IST
in രാഷ്ട്രാന്തരീയം

ഇസ്റ്റാംബുള്‍: കിഴക്കന്‍ ടര്‍ക്കിയില്‍ ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ കനത്തനാശം. ആയിരം പേരിലേറെ മരിച്ചതായി കരുതുന്നു. വാന്‍ പ്രവിശ്യയിലെ വാന്‍ നഗരത്തിലും എര്‍ചിസ് പട്ടണത്തിലുമാണു കൂടുതല്‍ നാശം. എര്‍ചിസില്‍ രണ്ടു ഡസനിലേറെ ഫ്‌ളാറ്റ് സമുച്ചയങ്ങളും ഒരു ഹോസ്റ്റലും തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ ഏഴിനു മുകളില്‍ ശക്തിയുള്ളതായിരുന്നു ഭൂകമ്പം. യുഎസ് ജിയളോജിക്കല്‍ സര്‍വേ ആദ്യം 7.3 എന്നും പിന്നീട് 7.2 എന്നുമാണ് ശക്തി നിര്‍ണയിച്ചത്. ടര്‍ക്കിയിലെ കാണ്ടില്ലി നിരീക്ഷണകേന്ദ്രം കണക്കാക്കിയത് 6.6 എന്നാണ്.

വാന്‍ തടാകത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ 7.2 കിലോമീറ്റര്‍ ആഴത്തിലാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നു യുഎസ് നിരീക്ഷകര്‍ അറിയിച്ചു. ഇറാനോടു ചേര്‍ന്നുള്ള പ്രവിശ്യയാണ് വാന്‍. കുന്നുകളും മല കളും നിറഞ്ഞതാണ് ഈ പ്രവിശ്യ. ഭൂകമ്പം ഇറാനിലും അനുഭവപ്പെട്ടു. തലസ്ഥാനമായ അങ്കാറയില്‍നിന്ന് 1234 കിലോമീറ്റര്‍ കിഴക്കാണു വാന്‍ നഗരം. ഇവിടെ നാലുലക്ഷത്തോളം ജനങ്ങളുണ്ട്. നഗരത്തിലെ വിമാനത്താവളത്തിനു സാരമായ കേടുപാടുണ്ടായി. നിരവധി പേര്‍ മരിച്ചു, അനവധി കെട്ടിടങ്ങള്‍ തകര്‍ന്നു എന്നാണ് എര്‍ചിസ് പട്ടണത്തിന്റെ മേയര്‍ സുള്‍ഫിക്കര്‍ അറാപൊഗുലു ടെലിവിഷനില്‍ പറഞ്ഞത്. കൃത്യമായ സംഖ്യ അദ്ദേഹവും നല്‍കിയില്ല.

വാന്‍ എന്ന പേരിലുള്ള വലിയ തടാകം പൊട്ടി പ്രളയമുണ്ടാകുമോ എന്ന് അധികൃതര്‍ക്ക് ആശങ്കയുണ്ട്. ആദ്യ ഭൂകമ്പം പ്രാദേശികസമയം ഉച്ചകഴിഞ്ഞ് 1.40നായിരുന്നു. രണ്ടു മണിക്കൂറിനുള്ളില്‍ ആറു തുടര്‍ചലനങ്ങള്‍ ഉണ്ടായി.

ടര്‍ക്കിയുടെ പ്രധാനമന്ത്രി റിസെപ് എര്‍ഡോഗന്‍ വൈകുന്നേരം ദുരന്തമേഖല സന്ദര്‍ശിച്ചു. ടര്‍ക്കിയുമായി ഉരസലിലുള്ള ഇസ്രയേല്‍ ദുരന്തത്തില്‍ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചു. ടര്‍ക്കിക്കു ഭൂകമ്പദുരന്തങ്ങള്‍ പുതുമയല്ല. 1999ല്‍ ഇസ്മിത് നഗര ത്തില്‍ 17,000 പേരും ഡൂസ്ചി നഗരത്തില്‍ 894 പേരും ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. അവ യഥാക്രമം 7.6 ഉം 7.2 ഉം ശക്തിയുള്ള ചലനങ്ങളായിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ നൂറോളം മൃതദേഹങ്ങള്‍ മാത്രമേ ഇന്നലെ കണെ്ടടുത്തുള്ളൂ. തകര്‍ന്ന ബഹുനിലക്കെട്ടിടങ്ങള്‍ക്കും ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്കുമിടയില്‍ ആയിരത്തിലേറെപ്പേര്‍ രക്ഷപ്പെടാനാകാതെ കിടപ്പുണ്ടാകുമെന്നാണു കരുതുന്നത്.

വാന്‍ നഗരത്തിലെ കരാബെക്കിര്‍ തെരുവില്‍ ഒരു ഏഴുനിലക്കെട്ടിടം നിലംപരിശായെന്നു ടര്‍ക്കിയുടെ അനറ്റോളിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. നഗരത്തിനടുത്തുള്ള തബന്‍ലി ഗ്രാമത്തില്‍ മിക്ക വീടുകളും തകര്‍ന്നടിഞ്ഞു.

Share1TweetSend

Related News

രാഷ്ട്രാന്തരീയം

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

രാഷ്ട്രാന്തരീയം

സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തില്‍ നിന്നും പുറത്തിറങ്ങി

രാഷ്ട്രാന്തരീയം

കുവൈത്ത് ദുരന്തം: മരിച്ചവരുടെ എണ്ണം അമ്പതായി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies