ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ക്കെതിരേ എന്‍ഐഎ വാണ്ടഡ് നോട്ടീസ് പുറത്തിറക്കി. അക്രം എന്ന് വിളിക്കുന്ന അമീര്‍ അലി കമാല്‍, ജുനി, ഉമൈര്‍ എന്നിങ്ങനെ വിളിക്കപ്പെടുന്ന ജുനൈദ് അക്രം മാലിക്, ചോട്ടാ ഹഫീസ് എന്ന് വിളിക്കുന്ന സക്കീര്‍ ഹുസൈന്‍ ഷെയ്ഖ് എന്നിവര്‍ക്കെതിരേയാണ് വാണ്ടഡ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
കാഷ്മീരിലെ വിവിധ ദിനപത്രങ്ങളിലും എന്‍ഐഎ വാണ്ടഡ് പരസ്യം നല്‍കിയിട്ടുണ്ട്്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ് ഇവര്‍ മൂന്നു പേരുമെന്നാണ് വിവരം. കാഷ്മീരിലെ കിഷ്ത്വാര്‍ കേന്ദ്രീകരിച്ച് പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു.
Discussion about this post