തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെതിരെ താന്‍ നടത്തിയ പ്രസ്താവനയില്‍ എല്ലാവരോടും മാപ്പ് പറയുന്നെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. എന്റെ മുത്തച്ഛന്റെ പ്രായമുള്ള വി.എസ്സിനെക്കുറിച്ച് അങ്ങിനെ പറയാന്‍ പാടില്ലായിരുന്നു. അതില്‍ വി.എസ്സിനോടും അദ്ദേഹത്തെ സ്‌നേഹിക്കുന്ന എല്ലാവരോടും ഖേദം പ്രകടിപ്പിക്കുന്നു-ഗണേഷ് പറഞ്ഞു. വി.എസ്.അച്യുതാനന്ദന്റെ പ്രായത്തെ മാനിച്ചുകൊണ്ട് പ്രസ്താവന പിന്‍വലിക്കുന്നു. ഇന്നലെ പത്തനാപുരത്ത് നടന്ന പൊതുയോഗത്തില്‍ പ്രവര്‍ത്തകരുടെ ആവേശം കണ്ടപ്പോള്‍ തന്റെ നാക്കൊന്ന് പിഴച്ചുപോയതാണ്. കഴിഞ്ഞ 18 വര്‍ഷമായി വി.എസ് തന്റെയും തന്റെ കുടുംബത്തെയും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചു. താനൊരു മകന്‍ കൂടിയാണ്-ഗണേഷ് പറഞ്ഞു. തനിക്കും അച്ഛനും കുടുംബവുമൊക്കെയുണ്ടെന്ന് ഗണേഷ് പറഞ്ഞു.
Discussion about this post