കൊച്ചി: പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഉമ്മന്‍ചാണ്ടിക്കെതിരായ അന്വേഷണത്തിനു പ്രസക്തിയുണ്ടോയെന്നും 20 വര്‍ഷത്തിനു ശേഷം ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു. കേസില്‍ രണ്ടു തവണ കുറ്റപത്രം ഫയല്‍ ചെയ്തപ്പോഴും ഉമ്മന്‍ചാണ്ടിക്കെതിരെ പരാമര്‍ശം ഉണ്ടായിരുന്നില്ല. ധനമന്ത്രിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, എല്ലാ മന്ത്രിമാര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ധനമന്ത്രിയെ പ്രതിയാക്കിയാല്‍ എല്ലാ മന്ത്രിമാരെയും പ്രതിയാക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു. കേസുമായി ഉമ്മന്‍ചാണ്ടിക്കെതിരെ വ്യക്തിപരമായ ആരോപണമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post