തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയ ഡോ. ഉന്‍മേഷിനെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് ഡോ. ഉന്‍മേഷിനെതിരേ കേസെടുക്കാന്‍ തൃശൂര്‍ അതിവേഗ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്.












