പിറവം: ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയും കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി ലീഡറുമായിരുന്ന മന്ത്രി ടി.എം.ജേക്കബിന് നാടിന്റെ യാത്രാമൊഴി. ജേക്കബിന്റെ മൃതദേഹം ഉച്ചയ്‌ക്ക് 12 മണിയോടെ പിറവം കാക്കൂര്‍ ആട്ടിന്‍കുന്ന് സെന്റ് മേരീസ് പള്ളിയില്‍ സംസ്‌കരിച്ചു. രാഷ്‌ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ വന്‍ ജനക്കൂട്ടം സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു.
രാവിലെ ജേക്കബിന്റെ തറവാടായ കൂത്താട്ടുകുളം വാളിയപ്പാടം താണികുന്നേല്‍ വീട്ടിലായിരുന്നു ശവസംസ്‌കാര ശുശ്രൂഷകള്‍. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും സഹകാര്‍മികരായി. തുടര്‍ന്ന് ഇടവക പള്ളിയായ ആട്ടിന്‍കുന്ന് സെന്റ് മേരീസ് പള്ളിയിലേക്ക് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയി.
സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്‌കാരച്ചടങ്ങ് നടന്നത്. സേനാ വിഭാഗത്തിന്റെ ഔദ്യോഗിക ആചാരങ്ങളും ഉണ്ടായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ മുഴുവന്‍ മന്ത്രിമാരും വിവിധ വകുപ്പ് മേധാവികളും ചടങ്ങിനെത്തിയിരുന്നു.
Discussion about this post