തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി തള്ളി. സി.ബി.ഐ. നടത്തിയ അന്വേഷണം ശരിയായ ദിശയില്‍ ആയിരുന്നില്ലെന്നും വി.ഐ.പി.കളുടെ പങ്ക് ഉള്‍പ്പെടെ പല പ്രധാന കാര്യങ്ങളില്‍ അന്വേഷണം നടത്താതെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. ശാരിയുടെ അച്ഛന്‍ സുരേന്ദ്രകുമാര്‍, അമ്മ ശ്രീദേവി, കിളിരൂര്‍കവിയൂര്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ രാജു എന്നിവര്‍ അഡ്വ. കെ.പി. രാമചന്ദ്രന്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ശാരിയുടെ ആന്തരികാവയവങ്ങളില്‍ ചെമ്പിന്റെ അംശം വലിയതോതിലുണ്ടായിരുന്നിട്ടും ഇത് സംബന്ധിച്ച് ഒരു അന്വേഷണവും സി.ബി.ഐ. നടത്തിയിട്ടില്ലെന്നും. ശാരിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് മുമ്പുതന്നെ 2004 ആഗസ്തില്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് പറഞ്ഞുവിട്ടത് ഏത് സാഹചര്യത്തിലായിരുന്നുവെന്ന് സി.ബി.ഐ. അന്വേഷിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
Discussion about this post