Friday, September 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ദ ആല്‍ക്കെമിസ്റ്റ് ഹേ ഫെസ്റ്റിവല്‍ 17 മുതല്‍ 19 വരെ തിരുവനന്തപുരത്ത്

by Punnyabhumi Desk
Nov 16, 2011, 11:29 pm IST
in കേരളം

തിരുവനന്തപുരം:  നവംബര്‍ 17 മുതല്‍ 19 വരെ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന   ദ ആല്‍ക്കെമിസ്റ്റ് ഹേ ഫെസ്റ്റിവലിന്റെ ഔപചാരികമായ തുടക്കം കുറിക്കല്‍ ന്യൂഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ വസതിയില്‍ നടന്നു. രാജ്യത്തെ പ്രശസ്തരായ പല എഴുത്തുകാരും , ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരും  മാധ്യമപ്രതിനിധികളും സന്നിഹിതരായിരുന്നു.

ലോക സാഹിത്യം, പ്രാദേശിക സാഹിത്യം , ബാലസാഹിത്യം , ചലച്ചിത്രങ്ങള്‍, സാമൂഹിക-രാഷ്ട്രീയ മേഖല , പ്രസാധനമേഖല തുടങ്ങി വിവിധ മേഖലകളിലുള്ള സംവാദങ്ങള്‍ ഉള്‍പ്പെടുന്ന ദ ആല്‍ക്കെമിസ്റ്റ് ഹേ ഫെസ്റ്റിവല്‍ പരിപാടികളുടെ വ്യക്തമായ രൂപരേഖ ചടങ്ങില്‍ വെച്ച് ഫെസ്റ്റിവല്‍ സംഘാടകര്‍ പ്രഖ്യാപിച്ചു. ഇത്തവണ സാഹിത്യോല്‍സവത്തിന് പുതിയ ടൈറ്റില്‍ സ്‌പോണ്‍സറായി ആല്‍ക്കെമിസ്റ്റ്  ഗ്രൂപ്പിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് ബില്ല്യണ്‍ യു എസ് ഡോളര്‍ ആസ്തിയുള്ള ആല്‍ക്കെമിസ്റ്റ് ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ബിസിനസ് സാമ്രാജ്യങ്ങളിലൊന്നാണ്. ഫാര്‍മസ്യൂട്ടിക്കല്‍സ്, ആശുപത്രികള്‍, ഭക്ഷ്യസംസ്‌കരണം, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ക്കെമിസ്റ്റ് ഗ്രൂപ്പ് പരിസ്ഥിതി സംരക്ഷണം, മാനവശേഷി വികസനം തുടങ്ങിയ മേലകളില്‍ ശ്രദ്ധപതിപ്പിച്ചു വരുന്ന സ്ഥാപനമാണ്. ടീം വര്‍ക്ക്  പ്രൊഡക്ഷന്‍സുമായി സഹകരിച്ചു നടക്കുന്ന ദ ആല്‍ക്കെമിസ്റ്റ് ഹേ ഫെസ്റ്റിവല്‍ മൂന്ന് ദിവസങ്ങളിലായി നാല്‍പ്പത്തഞ്ചിലധികം സംവാദങ്ങള്‍ക്ക് വേദിയാകും. ചലച്ചിത്രസംബന്ധമായ ചര്‍ച്ചകള്‍, സംവാദങ്ങള്‍, മാരത്തന്‍ ബോയ്, ഐ ഫോര്‍ ഇന്ത്യ , ഷോട്ട് ഇന്‍ ബോംബെ  എന്നീ ഡോക്യുമെന്ററികളുടെ  പ്രത്യേക സ്‌ക്രീനിംഗ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൂടാതെ ഫ്രാന്‍സ്, ഇറ്റലി, വെയില്‍സ് ,സ്‌പെയില്‍ നോര്‍ഡിക്ക്, ബാള്‍ട്ടിക്ക് , സെല്‍ട്ടിക്ക് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ലോക സാഹിത്യ സൃഷ്ടികളും സംവാദങ്ങളില്‍ സ്ഥാനം നേടും.

പ്രാദേശിക സാഹിത്യസംവാദങ്ങളില്‍ മലയാളത്തിലെ പെണ്ണെഴുത്ത് , ദലിത് കവിതകള്‍, മറ്റു ഭാഷകളിലെ രചനകള്‍ എന്നിവ കൂടാതെ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന കാവ്യ സംഗമത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ക്കൊപ്പം കെ.സച്ചിദാനന്ദന്‍, അരവിന്ദ് കൃഷ്ണ മെഹ്രോത്ര, അരുന്ധതി സുബ്രമണ്യം തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഇവയ്ക്കുപുറമേ കനകക്കുന്നിന്റെ ഗംഭീരമായ വേദികളില്‍ സംഗീതസമാഗമങ്ങളുമുണ്ടാകും.

ഹേ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികള്‍ക്കൊപ്പം സാഹിത്യം, ശാസ്ത്രം, സിനിമ തുടങ്ങി വിവിധ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ചര്‍ച്ചകളും, അദിമുഖങ്ങളും, സംവാദങ്ങളും ഉണ്ടാകും. മാവോസെതുങിന്റെ ജീവചരിത്രമെഴുതിയ ജങ്ങ് ചാങ്ങ് , ബിബിസി അവതാരക നിക് ഗോവിങ്ങ്, ആന്‍ഡ്രൂ റുഹെമാന്‍, അനിതാ നായര്‍, ആഗ്നെസ് ദേശാര്‍ത്ഥെ , സിമോണ്‍ സിംഗ് തുടങ്ങിയവര്‍ അതാതു  മേഖലകളിലെ ചര്‍ച്ചകള്‍ നയിക്കും.

‘വിപുലവും, വൈവിധ്യമാര്‍ന്നതുമായ ലോകസാഹിത്യത്തിന്റെയും , സാഹിത്യകാരന്മാരുടെയും  സംഗമവേദിയായ  ഹേ ഫെസ്റ്റിവലില്‍ രണ്ടാം തവണയും പങ്കാളികളാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും’  ഖത്തര്‍ എയര്‍വേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബക്കര്‍ അഭിപ്രായപ്പെട്ടു.

ഹേ ഫെസ്റ്റിവല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.hayfestival.org  എന്ന സൈറ്റിലും  ബ്രിട്ടീഷ് കൗണ്‍സില്‍ സംബന്ധിച്ച  വിവരങ്ങള്‍ www.britishcouncil.org എന്ന സൈറ്റിലും ലഭ്യമാണ്.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies