തൊടുപുഴ: ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തരാക്കി. പുലര്‍ച്ചെ 5.27നും 5.45നും ഇടയില്‍ രണ്ടുതവണ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.8ഉം 3.4ഉം രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ഭൂമിയുടെ മര്‍ദംമൂലം ഭൂമിക്കടിയിലെ പാറകള്‍ തമ്മില്‍ ഉരഞ്ഞുണ്ടാകുന്ന ശബ്ദമാണ് മുഴക്കമായി അനുഭവപ്പെടുന്നതെന്നും വിദഗ്‌ധര്‍ പറഞ്ഞു.
വെള്ളിയാമറ്റം, മൂലമറ്റം, തെക്കുംഭാഗം, തൊടുപുഴ, കാഞ്ഞാര്‍, ഉപ്പുതറ, കുളമാവ്, വളകോട്, മുല്ലപ്പെരിയാര്‍, വണ്‌ടിപ്പെരിയാര്‍, ചെറുതോണി, നെടുങ്കണ്‌ടം, പശുപാറ, തോപ്രാംകുടി എന്നീ മേഖലകളിലാണ് ഭീതിപരത്തി രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടത്.
Discussion about this post