* കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌ന പരിഹാരത്തിനായി ഇരുസംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്ന് പ്രധാനമന്ത്രി. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്കാണ് അദ്ദേഹം ഈ ഉറപ്പ് നല്‍കിയത്. എ.കെ.ആന്റണി ഒഴികെയുള്ള മന്ത്രിമാരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
ഇതിനുള്ള തീയതി തീരുമാനിക്കാന്‍ കേന്ദ്രമന്ത്രി പവന്‍കുമാര്‍ ബന്‍സാലിനെ ചുമതലപ്പെടുത്തി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കാമെന്നും മന്‍മോഹന്‍സിങ് ഉറപ്പുനല്‍കിയതായി മന്ത്രിമാര്‍ അറിയിച്ചു.
അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നാണ് ആവശ്യം. കേരളത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീംകോടതിയില്‍ ഹാജരാവും.
Discussion about this post