തൃശ്ശൂര്‍: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാടിന് വെളളം നല്‍കുന്ന കാര്യത്തില്‍ കേരളം എതിരല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തമിഴ്‌നാടിന് ഇനി ഏതെങ്കിലും കാര്യത്തില്‍ ആശങ്കയുണ്ടെങ്കില്‍ അതു സംബന്ധിച്ചും ഉറപ്പ് കൊടുക്കാന്‍ കേരളം തയാറാണെന്നും അദ്ദേഹം പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തികളില്‍ നടക്കുന്ന അക്രമം ഒഴിവാക്കണം. കേരളത്തിന്റെ മനോഭാവം തമിഴ്‌നാട് ഉള്‍ക്കൊള്ളാന്‍ തയാറാകണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
Discussion about this post