തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പക്ഷപാതപരമായി പ്രസ്താവന നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ പ്രധാനമന്ത്രി ഇടപെട്ട് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സംസ്ഥാന ജലവിഭവമന്ത്രി പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയെ സ്വാധീനിക്കാനാണ് ചിദംബരം ശ്രമിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിസഭയില്‍ തുടരാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും പി.ജെ. ജോസഫ് ചാനലുകള്‍ക്ക് ടെലിഫോണിലൂടെ നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.
ചിദംബരത്തിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം മനസിലാക്കിയശേഷം കൂടുതല്‍ പ്രതികരണമറിയിക്കാമെന്നും ജോസഫ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനയില്‍ പ്രതിഷേധമറിയിക്കുമോയെന്ന ചോദ്യത്തിന് അക്കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്നായിരുന്നു ജോസഫിന്റെ മറുപടി.
Discussion about this post