Sunday, October 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഭക്ഷ്യസുരക്ഷാ ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി

by Punnyabhumi Desk
Dec 19, 2011, 12:45 pm IST
in ദേശീയം

ന്യൂഡല്‍ഹി: രാജ്യത്തെ 65 ശതമാനം ആളുകള്‍ക്കും ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള ഭക്ഷ്യസുരക്ഷാ ബില്ലിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കൃഷിമന്ത്രി ശരത് പവാറിന്റെ ചില എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നതിനിടയിലാണു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രത്യേക മന്ത്രിസഭായോഗം ബില്ലിന് അംഗീകാരം നല്‍കിയത്. ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന ദേശീയ ഭക്ഷ്യസുരക്ഷാ ബില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രത്യേക താത്പര്യപ്രകാരമാണു കൊണ്ടുവരുന്നത്. ഇതു നടപ്പാക്കുന്നതിനുള്ള പണം കണ്ടെത്തുന്നതു സംബന്ധി ച്ചു കൃഷിമന്ത്രി ശരത് പവാര്‍ എതിര്‍പ്പ് ഉന്നയിച്ചതിനാല്‍ കഴിഞ്ഞ മന്ത്രിസഭായോഗം ബില്‍ മാറ്റിവയ്ക്കുകയായിരുന്നു. ഗ്രാമീണ മേഖലയിലെ 75 ശതമാനം ആളുകളെയും നഗരങ്ങളില്‍നിന്നുള്ള 50 ശതമാനം ആളുകളെയും ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍ദിഷ്ട ബില്‍ നടപ്പിലാക്കുന്നതിനു പ്രതിവര്‍ഷം 95,000 കോടി രൂപ വിനിയോഗിക്കേണ്ടി വരുമെന്നാണു സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. ഈ വര്‍ഷം 63,000 കോടി വേണമെന്നും കണക്കാക്കുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബത്തിലെ ഒരാള്‍ക്ക് ഏഴു കിലോഗ്രാം അരിയും ഗോതമ്പും യഥാക്രമം മൂന്നും രണ്ടും രൂപ നിരക്കില്‍ ലഭിക്കും. ജനറല്‍ വിഭാഗത്തിലുള്ളവര്‍ കുറഞ്ഞ താങ്ങുവിലയുടെ 50 ശതമാനം തുക മൂന്നു കിലോഗ്രാമിനു നല്‍കണം. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാസം 35 കിലോഗ്രാം ഭക്ഷ്യധാന്യം ഉറപ്പാക്കുന്നതിനാണ് ഈ നിയമം നടപ്പിലാക്കുന്നത്. ഇപ്പോള്‍ 6.52 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്കു യഥാക്രമം 4.15 രൂപയ്ക്കും 5.65 രൂപയ്ക്കുമാണ് ഗോതമ്പും അരിയും പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്തിരുന്നത്. 11.5 കോടി എപിഎല്‍ കുടുംബങ്ങള്‍ക്കു 15 മുതല്‍ 35 വരെ കിലോഗ്രാം ഗോതമ്പും അരിയും 6.10 രൂപയ്ക്കും 8.30 രൂപയ്ക്കുമാണ് ലഭിച്ചിരുന്നത്. ഭക്ഷ്യസുരക്ഷാ ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ത്തന്നെ പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ പാസാകാനിടയില്ല. ബില്‍ സഭയുടെ അനുമതിയോടെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടും. അതിനിടെ, പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭേദഗതികളോടെ സമര്‍പ്പിച്ച ലോക്പാല്‍ ബില്ലിന് ഇന്നു ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കും. സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിയിട്ടും അന്നാ ഹസാരെയുടെയും കൂട്ടരുടെയും എതിര്‍പ്പു നിലനില്‍ക്കുന്നതിനാല്‍ വിവാദപരമായ വ്യവസ്ഥകളും എതിര്‍പ്പുകളും കൂടെ പാര്‍ലമെന്റിനു മുമ്പില്‍ സമര്‍പ്പിക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുക. പ്രധാനമന്ത്രിയെയും ഗ്രൂപ്പ് സി ജീവനക്കാരെയും ഉപാധികളോടെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായും സൂചനയുണ്ട്. ഭേദഗതികളോടെ അവതരിപ്പിക്കുന്ന ലോക്പാല്‍ ബില്‍, 22 ന് അവസാനിക്കേണ്ട നടപ്പുസമ്മേളനം നീട്ടിയില്ലെങ്കില്‍ പാസാക്കാന്‍ പ്രയാസമാണ്. അതിനാല്‍ ഏതാനും ദിവസംകൂടി സമ്മേളനം നീട്ടി ലോക്പാല്‍ പാസാക്കുന്ന കാര്യവും സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുണ്ട്.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies