കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനെതിരെ വിളപ്പില്‍ശാല പഞ്ചായത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. വിളപ്പില്‍ശാലയിലെ മാലിന്യ സമരത്തിനു പിന്നില്‍ തീവ്രവാദികളാണെന്ന കോര്‍പറേഷന്റെ പരാമര്‍ശത്തിനെതിരെയാണു ഹര്‍ജി നല്‍കുന്നത്. അപമാനകരമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും മേയര്‍ ജനങ്ങളോടു മാപ്പു പറയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടും. വിളപ്പില്‍ശാല പഞ്ചായത്ത് ഭരണസമിതിയാണു ഇത്തരത്തില്‍ തീരുമാനമെടുത്തത്.
വിളപ്പില്‍ശാല ചവര്‍ സംസ്‌കരണ ഫാക്ടറി കഴിഞ്ഞദിവസം പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് പൂട്ടിയിരുന്നു. ഇതേ തുടര്‍ന്നു തിരുവനന്തപുരം നഗരത്തില്‍ മാലിന്യനീക്കം പ്രതിസന്ധിയിലായിരിക്കുകയാണ്.
Discussion about this post