കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണെന്ന് ഹൈക്കോടതി. മുല്ലപ്പെരിയാറില്‍ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ ഗൗരവവും ജനങ്ങളുടെ ആശങ്കയും കുറഞ്ഞിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. വേനലടുക്കുന്ന സാഹചര്യത്തില്‍ വെള്ളത്തിന്റെ നിരക്ക് കുറയുമെന്നും കോടതി പറഞ്ഞു.
Discussion about this post