കാഞ്ഞങ്ങാട്: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഒമ്പതു പേര്‍ക്കു പരിക്ക്.
ഇന്നലെ രാവിലെ 8.30 മണിയോടെ പുല്ലൂര്‍ പുളിക്കാലിലാണ് അപകടം. കര്‍ണാടക സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പെട്ടത്. മുന്നില്‍ പോവുകയായിരുന്ന വാഹനം പെട്ടെന്ന് സഡന്‍ ബ്രേക്കിട്ടതിനെത്തുടര്‍ന്ന് ട്രാവലര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട് റോഡരികിലെ പുളിമരത്തില്‍ ഇടിക്കുകയായിരുന്നു. കര്‍ണാടക മാണ്ഡ്യ സ്വദേശികളായ രാജേഷ് (24), നവീന്‍ (25), രമേഷ് (28), വസന്ത് (25), സുരേഷ് (25), പ്രശാന്ത് (29) തുടങ്ങി ഒമ്പതോളം പേര്‍ക്കു പരിക്കേറ്റു.
Discussion about this post