പത്തനംതിട്ട: വലഞ്ചുഴി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനു ഇന്നു കൊടിയേറും. വൈകുന്നേരം നാലു മുതല്‍ കൊടിമരഘോഷയാത്ര, രാത്രി 7.30നും എട്ടിനും മധ്യേ തൃക്കൊടിയേറ്റ്. നാളെ വൈകുന്നേരം അഞ്ചു മുതല്‍ അനുമോദന സമ്മേളനവും ഭക്തിഗാനസുധയും. അനുമോദന സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എ. സുരേഷ് കുമാര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാ രാജന്‍ എന്നിവര്‍ പങ്കെടുക്കും.
31നു രാവിലെ 11 മുതല്‍ ഉത്സവബലി, ഒന്നു മുതല്‍ തിരുനാള്‍സദ്യ, വൈകുന്നേരം ആറിനു കൊടിയെഴുന്നെള്ളിപ്പിനു സ്വീകരണവും യാത്രയയപ്പും. രാത്രി ഏഴു മുതല്‍ പൂമൂടല്‍, 7.30ന് സാംസ്‌കാരിക സമ്മേളനത്തില്‍ പൊങ്കാലകൂപ്പണ്‍ വിതരണോദ്ഘാടനം. ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ പി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. രാത്രി 8.30 മുതല്‍ നൃത്തനൃത്യങ്ങള്‍, 12 മുതല്‍ കൊല്ലം കൈലാസിന്റെ നൃത്തസംഗീതനാടകം, ഒന്നിന് എഴുന്നള്ളത്ത്. ഫെബ്രുവരി അഞ്ചിനു പള്ളിവേട്ട രാത്രി എട്ടിന് പള്ളിവേട്ട എഴുന്നള്ളത്ത്. ആറിനു രാവിലെ പത്തിന് ആറാട്ടിനെഴുന്നെള്ളിപ്പ്. വൈകുന്നേരം അഞ്ചിന് തിരിച്ചെഴുന്നള്ളിപ്പ്. എട്ടിന് സംഗീത കച്ചേരി, കൊടിയിറക്ക്, കരിമരുന്നു പ്രയോഗം എന്നിവ നടക്കും.
Discussion about this post