കൊല്ലം: പിറവം ഉപതിരഞ്ഞെടുപ്പിലും സമദൂരത്തില്‍ നിന്നുള്ളകൊണ്ടുള്ള ശരിദൂരമായിരിക്കും എന്‍എസ്എസ് നിലപാടെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനോ വിലപേശല്‍ നടത്താനോ നില്‍ക്കില്ല.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെ വിപ്ലവ പാര്‍ട്ടികളും ചില സംഘടനകളും എതിര്‍ക്കുന്നു. ബോര്‍ഡ് വന്നാല്‍ പിന്നാക്ക വിഭാഗത്തിന് 33% സംവരണം ഉണ്ടാകും. ഇതില്‍ 10% പട്ടികജാതി പട്ടിക വര്‍ഗവിഭാഗത്തിനാണ്. ബാക്കി വരുന്നതില്‍ 14% ഒരു സമുദായത്തിനും മറ്റു 40 സമുദായങ്ങള്‍ക്കായി ഒന്‍പതുശതമാനവുമാണു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസിന്റെ ന്യായമായ ആവശ്യങ്ങളെല്ലാം ഈ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post