Sunday, May 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പിറവം ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 17നു നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു

by Punnyabhumi Desk
Feb 23, 2012, 05:54 pm IST
in കേരളം

തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 17നു നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. സര്‍വകക്ഷി യോഗത്തിന്റെ ആവശ്യപ്രകാരമാണു 18നു നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് ഒരു ദിവസം മുമ്പേ നടത്താന്‍ തീരുമാനിച്ചത്. രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ യുഡിഎഫ്, എല്‍ഡിഎഫ് പ്രതിനിധികള്‍ ഉപതെരഞ്ഞെടുപ്പു 17ലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, 17നു നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഹയര്‍ സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷകള്‍ ഉള്‍പ്പെടെ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തയാറായാല്‍ തെരഞ്ഞെടുപ്പു തീയതി മാറ്റുന്നതു പരിഗണിക്കാമെന്നു നളിനി നെറ്റോ അറിയിച്ചു. തുടര്‍ന്നു മന്ത്രിസഭായോഗം ചേര്‍ന്നു 17നു നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ 26ലേക്കു മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു. തെരഞ്ഞെടുപ്പു 17ലേക്കു മാറ്റിവച്ചുകൊണ്ടുള്ള അറിയിപ്പു വൈകുന്നേരത്തോടെ ലഭിച്ചു. തെരഞ്ഞെടുപ്പ് 17 ലേക്കു മാറ്റണമെന്നു രേഖാമൂലം എഴുതി ആവശ്യപ്പെട്ടതു യുഡിഎഫ് മാത്രമാണെന്നു സര്‍വകക്ഷി യോഗത്തിനുശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പിറവത്തെ സ്കൂളുകളില്‍ ക്രമീകരിച്ചിട്ടുള്ള 24 ബൂത്തുകള്‍ മാറ്റാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നു സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, ഉപതെരഞ്ഞെടുപ്പു 17ലേക്കു മാറ്റാനുള്ള തീരുമാനത്തെ എതിര്‍ക്കില്ലെന്നു ബിജെപി പ്രതിധിനി അറിയിച്ചു. മതപരമായ ചടങ്ങുകളുടെ പേരില്‍ തെരഞ്ഞെടുപ്പു മാറ്റുന്നതിനെ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു നേരത്തെ നടത്താനുള്ള തീരുമാനത്തെ യോഗത്തില്‍ ബിഎസ്പി മാത്രമാണു എതിര്‍ത്തതെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. 17ലെ പരീക്ഷകള്‍ 26ലേക്കു മാറ്റി തിരുവനന്തപുരം: സംസ്ഥാനത്തു മാര്‍ച്ച് 17 നു നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ പിറവം ഉപതെരഞ്ഞെടുപ്പു കണക്കിലെടുത്ത് 26ലേക്കു മാറ്റി. ഇതുസംബന്ധിച്ചു തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തു നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. തെരഞ്ഞെടുപ്പ് ഒരു ദിവസം നേരത്തേയാക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച് രാഷ്ട്രീയപാര്‍ട്ടികളുടെ അഭിപ്രായമറിയാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബിഎസ്പി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് ശനിയാഴ്ചയിലേക്കു മാറ്റുന്നതിനെ അനുകൂലിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണു പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നത്.

ShareTweetSend

Related News

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കേരളം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies