തിരുവനന്തപുരം: സ്വത്തിന്റെ മൂല്യനിര്‍ണയത്തിനായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സി നിലവറ തിങ്കളാഴ്ച തുറക്കും. സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇ, എഫ്. നിലവറകളുടെ കണക്കെടുപ്പ് ഇന്നു കൂടി തുടരാനും യോഗം തീരുമാനിച്ചു. സി, ഡി. നിലവറകള്‍ തുറക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിദഗ്ദ്ധസമിതിക്ക് അനുമതി നല്‍കിയിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയിലുള്ള കേസുമായി ബന്ധപ്പെട്ട് ‘സി’ നിലവറ മുദ്രവെച്ച കാര്യം വിദഗ്ധസമിതി ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് നിലവറകള്‍ തുറക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. അറകള്‍ തുറക്കുമ്പോള്‍ തിരുവനന്തപുരം സബ് കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.വി. നായര്‍ അധ്യക്ഷനായ വിദഗ്ദ്ധ സമിതി തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്.
Discussion about this post