Sunday, May 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

കാശ്മീര്‍ താഴ്‌വരയില്‍ മഞ്ഞുമല ഇടിഞ്ഞു; 16 സൈനികര്‍ മരിച്ചു

by Punnyabhumi Desk
Feb 24, 2012, 12:43 pm IST
in ദേശീയം

ശ്രീനഗര്‍: കാശ്മീര്‍ താഴ്‌വരയില്‍ രണ്ടു സൈനികകേന്ദ്രങ്ങള്‍ മഞ്ഞുമലയിടിഞ്ഞ് കോഴിക്കോടു സ്വദേശിയടക്കം 16 പട്ടാളക്കാര്‍ മരിച്ചു. ഒമ്പതുപേര്‍ക്കു പരിക്കേറ്റു. മൂന്നുപേരെ കാണാതായി. മരിച്ചവരില്‍ അഞ്ചുപേര്‍ ഓഫീസര്‍റാങ്കിലുള്ളവരാണ്. ബന്ദിപ്പൂര ജില്ലയില്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഗുരേസ് താഴ്‌വരയിലെ ദവാറില്‍ സ്ഥിതിചെയ്യുന്ന 109 ഇന്‍ഫന്ററി ബ്രിഗേഡ് ആസ്ഥാനവും ഗന്ദേര്‍ബാള്‍ ജില്ലയിലെ സോനാമാര്‍ഗ് മേഖലയിലെ 162 ടെറിട്ടോറിയല്‍ ആര്‍മി ക്യാമ്പ് ആസ്ഥാനവുമാണ് ദുരന്തത്തില്‍പ്പെട്ടത്.

ഇഎംവി മെക്കാനിക്കല്‍ സെക്ഷനിലെ കോഴിക്കോട് വടകര ളയം കല്ലുനിരയിലെ ആലാച്ചേരിക്കണ്ടി ഷൈജു (26)വാണു മരിച്ച മലയാളി. ബാലന്‍-ജാനു ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷജി, ഷൈനി.

2003 ലാണു ഷൈജു പട്ടാളത്തില്‍ ചേര്‍ന്നത്. നാലു മാസം മുമ്പു സഹോദരി ഷജിയുടെ ഭര്‍ത്താവു മരിച്ചതിനെ തുടര്‍ന്നു നാട്ടിലെത്തിയിരുന്നു. മരുമകന്റെ മരണത്തിന്റെ ദുഃഖം തീരുംമുമ്പേ മകനെയും മരണം തട്ടിയെടുത്തതിന്റെ വേദനയിലാണു ഈ കുടുംബം.

ഗുരേസില്‍ കഴിഞ്ഞദിവസം രാത്രി പത്തോടെയാണു ഹിമപാതം ഉണ്ടായത്. ഗുരേസ് മേഖലയിലെ അതിര്‍ത്തി സംരക്ഷണച്ചുമതല യുള്ള 109 ഇന്‍ഫന്ററി ബ്രിഗേഡിന്റെ വര്‍ക്‌ഷോപ്പ് മേഖലയാണു ദുരന്തത്തില്‍പ്പെട്ടത്. 13 മൃതദേഹ ങ്ങള്‍ കണ്ടെടുത്തതായി പ്രതിരോധ വകുപ്പ് വക്താവ് ലഫ്. കേണല്‍ ജെ.എസ്. ബ്രാര്‍ അറിയിച്ചു. മൂന്നു പേരെ ഇനിയും കണെ്ടത്താനുണ്ട്. മരിച്ചവരില്‍ നാലുപേര്‍ ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരാണ്. മഞ്ഞിനടിയില്‍പ്പെട്ട 13 ജവാന്‍മാരെ രക്ഷപ്പെടുത്തി.

പട്ടാളത്തിന്റെ 17 ബാരക്കുകളും 25 വാഹനങ്ങളും തകര്‍ന്നതായി ജമ്മു-കാഷ്മീര്‍ ദുരന്തനിവാരണ സെല്‍ അറിയിച്ചു. ഈ മേഖലയില്‍ ആദ്യമായാണു ഹിമപാതം ഉണ്ടാകുന്നതെന്നു ജെ. എസ്. ബ്രാര്‍ പറ ഞ്ഞു. ദവാറിലെ ആള്‍ത്താമസമില്ലാത്ത നാലു വീടുകള്‍ക്കും ഒരു സ്‌കൂള്‍ കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചു.

സോനാമാര്‍ഗിലെ ടെറിട്ടോറിയല്‍ ആര്‍മി ആസ്ഥാനത്ത് കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചോടെ ഉണ്ടായ ഹിമപാതത്തില്‍ ഒരു ജൂണിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ അടക്കം മൂന്നു പേരാണു മരിച്ചത്. മൂന്നു മൃതദേഹങ്ങളും കണ്ടെടുത്തു. പട്ടാളക്കാരല്ലാത്ത രണ്ടുപേരടക്കം ആറുപേര്‍ക്കു പരിക്കേറ്റു.

സൈനികകേന്ദ്രങ്ങളിലുണ്ടായ ദുരന്തത്തില്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ദുഃഖം രേഖപ്പെടുത്തി.

ShareTweetSend

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies