കൊച്ചി: ആഗോള വിപണിയിലെ വിലവര്‍ധനയെ തുടര്‍ന്ന് സ്വര്‍ണവില വീണ്ടും പുതിയ റെക്കോഡ് സൃഷ്ടിച്ചു. ബുധനാഴ്ച കേരളത്തില്‍ പവന് – 14,320 ആയി. അതായത് ഗ്രാമിന് – 15 വര്‍ദ്ധിച്ച് – 1790 ആയി. പവന് – 120 കൂടി.
അമേരിക്ക രണ്ടാമതും സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുമോ എന്ന ആശങ്കയില്‍ ആഗോള നിക്ഷേപകര്‍ വീണ്ടും പ്രതിസന്ധിയിലെ ആസ്തിയായ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് വിലവര്‍ധനയ്ക്ക് കാരണം.
കഴിഞ്ഞ നാലഞ്ചുവര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ സ്വര്‍ണത്തിന് ഏറ്റവും വില കൂടുന്നത് ഒക്ടോബര്‍ – ഡിസംബര്‍ പാദത്തിലാണ്. ആ വസ്തുത നിലനില്‍ക്കെ ഇന്ത്യയില്‍ ഉത്സവവേള വരാനിരിക്കുന്നതിനാല്‍ വിലവര്‍ധനയ്ക്ക് ഇനിയും സാധ്യതയുണ്ടെന്നാണ് വിപണിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കേരളത്തില്‍ വിവാഹസീസണായ ചിങ്ങമാസമായതിനാല്‍ സ്വര്‍ണത്തിന് നല്ല വില്പനയുണ്ട്. അതേസമയം പഴയ സ്വര്‍ണം കാര്യമായി വിപണിയിലേക്ക് ഒഴുകാനും തുടങ്ങിയിട്ടുണ്ട്.
Discussion about this post