പത്തനംതിട്ട: ആങ്ങമൂഴിയില്‍ നാട്ടിലിറങ്ങിയ പുലിയെ പിടികൂടാന്‍ ശ്രമിച്ച കൊല്ലം സ്വദേശി കുട്ടനെതിരെ വനംവകുപ്പ് അധികൃതര്‍ കേസെടുത്തു. ശ്വാസംമുട്ടിയാണ് പുലി ചത്തതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം കുട്ടന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടിയ പുലിയുടെ കൈയും കാലും ബന്ധിച്ച് ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തി അല്പസമയത്തിനുള്ളില്‍ ചത്തു.
പുലിയ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ കുട്ടന്‍ കൊല്ലത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഗൂഡ്രിക്കല്‍ വനമേഖലയോട് ചേര്‍ന്ന ആങ്ങമൂഴിയില്‍ ചൊവ്വാഴ്ചയാണ് പുലിയിറങ്ങിയത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് ആങ്ങമുഴി.
Discussion about this post