തിരുവനന്തപുരം: തിരുവനന്തപുരം മോണോറെയില്‍ പദ്ധതിയുടെ സാധ്യതാ പഠന റിപ്പോര്‍ട്ട് നാറ്റ്പാക് സര്‍ക്കാരിന് സമര്‍പ്പിച്ചു. ടിക്കറ്റ് നിരക്ക് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും നാറ്റ്പാക് സമര്‍പ്പിച്ച സാധ്യതാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ടു ഘട്ടമായാവും പദ്ധതി പൂര്‍ത്തിയാക്കുക. ആദ്യഘട്ടം കഴക്കൂട്ടം മുതല്‍ ബാലരാമപുരം വരെ മാത്രം. ഭാവിയിലെ ആവശ്യം കണക്കിലെടുത്ത് മംഗലപുരം വരെയോ ആറ്റിങ്ങല്‍ വരെയോ നീട്ടുന്നകാര്യം പരിഗണിക്കും. പദ്ധതിക്ക് 5100 കോടി ചിലവുവരും. 2018 ല്‍ പദ്ധതി പൂര്‍ത്തിയാവും.
തലസ്ഥാനഗരത്തിലെ ഗതാഗതത്തിരക്കിന് അയവ് വരുത്താന്‍ ലക്ഷ്യമിട്ടാണ് മോണോറെയിലിന്റെ സാധ്യതകള്‍ ആരായാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഗതാഗതക്കുരുക്കില്‍ നട്ടംതിരിയുന്ന കഴക്കൂട്ടം മുതല്‍ കരമന ബാലരാമപുരം വരെയാണ് പരിഗണനയില്‍ വന്നത്. എന്നാല്‍ നെയ്യാറ്റിന്‍കര വരെയുള്ള സാധ്യതകള്‍ ആരായണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.
Discussion about this post