ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റായി പി.എന്‍. നരേന്ദ്രനാഥന്‍ നായരെ തെരഞ്ഞെടുത്തു. നിലവില്‍ ട്രഷററാണ്. പികെ നാരായണപ്പണിക്കരുടെ ദേഹവിയോഗത്തെത്തുടര്‍ന്ന് ബുധനാഴ്ച രാത്രി ചേര്‍ന്ന അടിയന്തര ഡയറക്്ടര്‍ ബോര്‍ഡ് യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഡോ. എം. ശശികുമാര്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
ജൂണില്‍ പ്രതിനിധിസഭ ചേരുന്നതുവരെ ഇവര്‍ക്കു പദവിയില്‍ തുടരാമെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു. പത്തനംതിട്ട കോന്നി പയ്യനാമണ്‍ പുളിമൂട്ടില്‍ പരേതരായ നാരായണപിള്ളയുടെയും കല്യാണിക്കുട്ടിയുടെയും മൂത്ത മകനാണ് അഡ്വ. നരേന്ദ്രനാഥന്‍ നായര്‍.
ആലുവ യുസി കോളജില്‍നിന്നു ബിരുദവും തിരുവനന്തപുരം ലോ കോളജില്‍നിന്നു നിയമ ബിരുദവും നേടി. സെക്രട്ടേറിയറ്റിലെ നിയമ വകുപ്പില്‍ ജീവനക്കാരനായിട്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് മുന്‍സിഫായി. 1987ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായി വിരമിച്ചു. തുടര്‍ന്ന് എന്‍എസ്എസ് പത്തനംതിട്ട താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റായി. പിന്നീട് പ്രസിഡന്റായി. ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ഇദ്ദേഹം ഏഴു വര്‍ഷമായി എന്‍എസ്എസ് ട്രഷററായി പ്രവര്‍ത്തിക്കുകയായിരുന്നു.
Discussion about this post