ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന അനിവാര്യമായിരുന്നുവെന്നും ഇന്ധനവിലയില്‍ സര്‍ക്കാരിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയ തീരുമാനം പുന:പരിശോധിയ്‌ക്കാന്‍ ഉദ്ദേശിയ്‌ക്കുന്നില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ജനപ്രീതിയ്‌ക്കായുള്ള അമിതമായ ആഗ്രഹം രാജ്യപുരോഗതിയ്‌ക്ക് തടസ്സം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാല്‍ വാതക ദുരന്തക്കേസില്‍ കുറ്റാരോപിതനായ യൂണിയന്‍ കാര്‍ബൈഡ് കമ്പനി മുന്‍ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്‌സനെ വിചാരണയ്‌ക്കായി വിട്ടുകിട്ടണമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമയോട് ആവശ്യപ്പെട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post