കൊച്ചി: സിപിഎം സംസ്ഥാനസമിതി അംഗം എം.വി. ജയരാജന് ജഡ്ജിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണോ എന്ന് പരിശോധിയ്ക്കേണ്ടതുണ്ടടന്ന് ഹൈക്കോടതി. ഈ ആവശ്യം ഉന്നയിച്ചുള്ള പൊതുതാല്‍പ്പര്യ ഹര്‍ജ്ജി കോടതി ഫയലില്‍ സ്വീകരിച്ചു. വിശദാംശങ്ങള്‍ പരിശോധിയ്ക്കാന്‍ അഡ്വക്കേറ്റ് ജനറലിന് കോടതി നോട്ടീസയച്ചു. കേസ് ഇന്നു പരിഗണിയ്ക്കും.
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിനോടനുബന്ധിച്ച് സിപിഎം നേതാവ് എം.വി.ജയരാജന്, പൊതുനിരത്തില്‍ പൊതുയോഗം നിരോധിച്ച ജഡ്ജിമാരെ ശുംഭന്മാരെന്ന് വിളിച്ച് അധിഷേപിച്ച് പ്രസംഗിച്ചതാണ് നടപടിക്കാധാരം.ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ 26 നാണ് ജയരാജന് രൂക്ഷമായി പ്രതികരിച്ചത്. വിധികള്‍ ജനവികാരം മാനിയ്ക്കുന്നില്ലെന്നും ആത്മാഭിമാനുമുണ്ടടങ്കില് ശുംഭന്മാരായ ജഡ്ജിമാര്‍ രാജി വച്ചൊഴിയണമെന്നും ജയരാജന് പറയുകയുണ്ടായി. ഇതിനെതിരെ തൃശൂര്‍ നിയമസഹായ വേദി പ്രസിഡന്റ് അഡ്വ. സി.ഐ. എഡിസനാണ്ടഹെക്കോടതിയില് ഹര്‍ജി സമര്‍പ്പിച്ചത്.
Discussion about this post