തൃശൂര്‍: കുരുവില്ലാത്ത മഞ്ഞക്കാമ്പുള്ള തണ്ണിമത്തന്‍ വികസിപ്പിച്ചെടുത്തു. കാര്‍ഷിക സര്‍വകലാശാലയുടെ ഒളരികള്‍ച്ചര്‍ വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ.ടി.പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് ഇന്ത്യയില്‍തന്നെ ആദ്യമായി കുരുവില്ലാത്ത തണ്ണിമത്തന്‍ സൃഷ്ടിച്ചത്. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇതു സര്‍വസാധാരണമാണെങ്കിലും ഇന്ത്യയില്‍ തദ്ദേശീയമായി ഇതു വികസിപ്പിക്കുന്നത് ആദ്യമായാണ്. സാധാരണ തണ്ണിമത്തന്റെ ക്രോമസോമുകളുടെ എണ്ണം ആദ്യം ഇരട്ടിപ്പിച്ചും പിന്നീടു കുറച്ചുമാണു പുതിയ ഇനം വികസിപ്പിച്ചത്. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ ധനസഹായത്തോടെ മൂന്നുവര്‍ഷത്തെ പ്രയത്നത്തിലൂടെയാണു കണ്െടത്തല്‍.തണ്ണിമത്തനിലടങ്ങിയിരിക്കുന്ന സിട്രൂലിന്‍ എന്ന രാസവസ്തു മനുഷ്യശരീരത്തില്‍ ആര്‍ജിനീന്‍ എന്ന അമിനോ അമ്ളത്തെ ഉത്പാദിപ്പിക്കുന്നതാണ്. രക്തചംക്രമണത്തിനും രോഗപ്രതിരോധശക്തിക്കും ഉദ്ദീപനം നല്കുന്ന ഈ അമിനോ അമ്ളം ഹൃദ്രോഗചികിത്സയില്‍ പ്രധാനമാണ്. എല്ലാ തണ്ണിമത്തനുകളിലും സിട്രലിന്‍ അടങ്ങിയിട്ടുണ്െടങ്കിലും മഞ്ഞക്കാമ്പുള്ളവയിലാണ് അളവു കൂടുതലുള്ളത്.
ഇന്ത്യയിലിന്നു കുരുവില്ലാത്ത തണ്ണിമത്തന്‍ ലഭ്യമാകുന്നത് ഇറക്കുമതി ചെയ്യുന്ന വിത്തുകളിലൂടെയാണ്. കുരുവില്ലാത്ത ചുവന്ന തണ്ണിമത്തന്‍ ചില ഗവേഷകര്‍ വികസിപ്പിച്ചതായി പറയുന്നുണ്െടങ്കിലും വിപണിയില്‍ ലഭ്യമല്ല. ആവശ്യക്കാരേറെയായതിനാലും ലഭ്യത പരിമിതമായതിനാലും കുരുവില്ലാത്ത ഇനത്തിനു വിലയുമേറും.
കേരളത്തില്‍ കൃഷിചെയ്യുന്ന ഷുഗര്‍ബേബി എന്ന ഇനത്തില്‍നിന്നാണു പുതിയ സങ്കര ഇനം വികസിപ്പിച്ചിട്ടുള്ളത്. തദ്ദേശീയമായി കൃഷി ചെയ്യാനുതകുന്നതാണു പുതുതായി വികസിപ്പിച്ച ഇനം. സുജാത, ജഷീദ എന്നിവരാണ് ഡോ. പ്രദീപ്കുമാറിന്റെ ഗവേഷണസംഘത്തിലെ മറ്റ് അംഗങ്ങള്‍.
Discussion about this post