കൊച്ചി: ഹിന്ദു ഐക്യവേദിയുടെ ഏഴാമത് സംസ്ഥാന സമ്മേളനം ഏപ്രില്‍ ആറിന് ആലുവ ടൌണ്‍ഹാളില്‍ ആരംഭിക്കും. ത്രിദിന സമ്മേളനത്തിനു തുടക്കമായി ഹിന്ദു നേതൃസമ്മേളനം പെരുവ ഗീതാശ്രമം മഠാധിപതി സ്വാമി വേദാനന്ദ സരസ്വതി ആറിനു രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. ഏഴിനു വൈകുന്നേരം 5.30നു പൊതുസമ്മേളനം ആര്‍എസ്എസ് അഖിലേന്ത്യ നേതാവ് ഇന്ദ്രേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും.
എട്ടിനു പ്രതിനിധി സമ്മേളനം നടക്കുമെന്നു ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ.മോഹന്‍ദാസ്, ആര്‍.വി. ബാബു, ക്യാപ്റ്റന്‍ സുന്ദരം എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Discussion about this post