തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ മള്‍ട്ടി ഡിസിപ്ളിനറി റിസര്‍ച്ച് ലാബുകള്‍ സ്ഥാപിക്കുന്നതിന് എട്ടുകോടി രൂപ ബജറ്റില്‍ തുക വകയിരുത്തിയതായി ധനമന്ത്രി കെഎം. മാണി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.ജില്ലയ്ക്കുമാത്രമായും ജില്ലയുടെ വികസനത്തിന് പ്രയോജനപ്പെടുന്ന പദ്ധതികള്‍ക്കും തുക വകയിരുത്തി.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് 224 കോടി രൂപ വകയിരുത്തി. മോണോ റെയില്‍ പദ്ധതിയുടെ പ്രാരംഭ ചെലവിനായി കോഴിക്കോട് മോണോ റെയില്‍ പദ്ധതിക്കൊപ്പം 20 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം- കാസര്‍ഗോഡ് അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിയില്‍ ആദ്യഘട്ടമായി എറണാകുളംവരെയുള്ള പദ്ധതി നടത്തിപ്പിന് പ്രാരംഭ ചെലവായി 20 കോടി രൂപ വകയിരുത്തി. ടാഗോര്‍ തിയറ്റര്‍ നവീകരണത്തിനായി ഏഴരകോടിരൂപ വകയിരുത്തി. പേഴ്സണല്‍ റാപ്പിഡ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം ഏര്‍പ്പെടുത്താന്‍ പ്രാരംഭ ചെലവിനായി കോട്ടയത്തിനൊപ്പംതിരുവനന്തപുരത്ത് 25 ലക്ഷം രൂപ വകയിരുത്തി. തിരുവനന്തപുരം ആസ്ഥാനമാക്കി ഇന്നവോഷന്‍ കൌണ്‍സിലും കേരള ഇന്നവോഷന്‍ മിഷനും രൂപീകരിക്കും. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി. സിഡിഎസ്മാതൃകയില്‍ സെന്റര്‍ ഫോര്‍ പബ്ളിക് പോളിസി റിസര്‍ച്ച് സ്ഥാപിക്കാന്‍ അഞ്ചുകോടി രൂപ വകയിരുത്തി. മരട്, വേങ്ങേരി എന്നിവയ്ക്കൊപ്പം മൊത്ത വ്യാപാര വിപണികള്‍ അഗ്രി സൂപ്പര്‍മാളുകളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തും. ഇതിലേക്ക് 50 കോടി രൂപ വകയിരുത്തി. കോട്ടൂരിലും കാപ്പുകാട്ടും ആനസംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് പ്രാഥമിക ചെലവുകള്‍ക്കായി ഓരോ കോടി രൂപ അനുവദിക്കും. സര്‍ക്കാരാഫീസുകള്‍ക്കായി ആറ്റിപ്ര പഞ്ചായത്തില്‍ ഓഫീസ് സമുച്ചയം നിര്‍മിക്കാന്‍ രണ്ടുകോടി രൂപ അനുവദിക്കും. നഗരത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ നിര്‍മിക്കുന്നതിന് സ്ഥലം ലഭ്യമാക്കുന്നതിന് ബുദ്ധിമുട്ട് പരിഗണിച്ചാണ് ആറ്റിപ്രയില്‍ ഓഫീസ് സമുച്ചയം നിര്‍മിക്കുന്നത്. പിതൃ തര്‍പ്പണത്തിനായി ആലുവ മണപ്പുറം, ഭാരതപ്പുഴയുടെ തീരം എന്നിവയ്ക്കൊപ്പം വര്‍ക്കല പാപനാശം, അരുവിക്കര എന്നിവിടങ്ങളില്‍ ബലിത്തറ നിര്‍മിക്കാന്‍ 60 ലക്ഷം രൂപ വകയിരുത്തി. വന്‍കിട വ്യാപാര വാണിജ്യ മേഖലകള്‍ സ്ഥാപിക്കാനായി കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ക്കൊപ്പം തിരുവനന്തപുരത്തും സ്ഥലം ഏറ്റെടുക്കും. ഇതിലേക്കായി 100 കോടി രൂപ വകയിരുത്തി. ഐടി കോറിഡോര്‍ പദ്ധതിയില്‍പെടുത്തി ആക്കുളത്ത് അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കും. ടെക്നോസിറ്റി കാമ്പസില്‍ പത്തേക്കര്‍ വിസ്തൃതിയില്‍ ഐഐടിഎംകെ കാമ്പസ്നിര്‍മിക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി. മറ്റ് നാല് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ അഞ്ചുകോടി രൂപ വകയിരുത്തി. തിരുവനന്തപുരം ആസ്ഥാനമാക്കി സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കാന്‍ 1.5 കോടി രൂപ അനുവദിക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള കോട്ടകവാടങ്ങളും മതിലുകളും സംരക്ഷിക്കാന്‍ പുരാവസ്തു വകുപ്പിന് ഒരു കോടി രൂപ അനുവദിക്കും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മതിലകം രേഖകള്‍ ലിപിമാറ്റവും വിവര്‍ത്തനവും നടത്തി ഡിജിറ്റലൈസേഷന്‍ ചെയ്ത് സംരക്ഷിക്കാന്‍ 50 ലക്ഷം രൂപ വകയിരുത്തി. വട്ടിയൂര്‍കാവ് ഗുരുഗോപിനാഥ് നടന ഗ്രാമത്തിന് നാട്യമ്യൂസിയം സ്ഥാപിക്കാന്‍ 10 ലക്ഷം രൂപയും ജവഹര്‍ ബാലഭവന് അഞ്ചു ലക്ഷം രൂപയും ശാന്തിഗിരി ആശ്രമത്തിന് കണ്‍വന്‍ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ പത്തുലക്ഷം രൂപയും അനുവദിക്കും തിരുവനന്തപുരത്ത് പി.എന്‍. പണിക്കര്‍ വിജ്ഞാന്‍ കേന്ദ്രത്തിന് ഒരു ലക്ഷം രൂപ അനുവദിക്കും.തിരുവനന്തപുരം രാജീവ്ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന് അറുകോടി രൂപ അനുവദിക്കും. റീജണല്‍ കാന്‍സര്‍ സെന്ററില്‍ പത്തുനില കെട്ടിടത്തിന്റെ മൂന്നാംഘട്ടത്തിന് എട്ടുകോടി രൂപ അനുവദിക്കും. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനായി ബാക്കിയുള്ള 22 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടി ത്വരിതപ്പെടുത്തും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, ഗവണ്‍മെന്റ് ആര്‍ട്സ് കോളജ് ഗവണ്‍മെന്റ് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളജ് തിരുവനന്തപുരം, സ്വാതി തിരുനാള്‍ സംഗീതകോളജ് എന്നിവയെ വാസ്തുശില്പ ചാരുത നഷ്ടപ്പെടാതെ സംരക്ഷിക്കും. ശ്രീചിത്തിരതിരുനാള്‍ എന്‍ജിനീയറിംഗ്കോളജില്‍ റോഡ് സേഫ്ടിയില്‍ ബിരുദാനന്തര കോഴ്സ് ആരംഭിക്കും. ഈഞ്ചയ്ക്കലില്‍ പൂര്‍ണതോതില്‍ അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ ബസ് ടെര്‍മിനല്‍ ആരംഭിക്കും. രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയില്‍ എയര്‍ക്രാഫ്ട് മെയിന്റനന്‍സ് എന്‍ജിനീയറിംഗ്, ഫ്ളൈറ്റ് ഡെസ്പാച്ചര്‍, കാബിന്‍ക്രൂ, ഡിഗ്രി ഇന്‍ ഏവിയേഷന്‍ എന്നീ കോഴ്സുകള്‍ തുടങ്ങും. കുറ്റിച്ചല്‍ പഞ്ചായത്ത് കേന്ദ്രീകരിച്ച് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കാന്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ തുടങ്ങും. പ്രാരംഭ ചെലവിനായി ഒരു കോടി രൂപ നീക്കിവച്ചതായും മന്ത്രി കെഎം. മാണി പറഞ്ഞു.
Discussion about this post