തിരുവനന്തപുരം: കേരളത്തിനകത്തു ചില ഭീകരവാദ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു.മുമ്പ് അതിര്‍ത്തിയില്‍ മാത്രം ആവശ്യമായിരുന്ന രാജ്യസുരക്ഷാസംവിധാനങ്ങള്‍ നാട്ടിന്‍പുറങ്ങളിലേക്കും വ്യാപിപ്പിക്കേണ്ട അവസ്ഥയാണ്. വര്‍ഗീയ സംഘടനകള്‍ ദൃശ്യ, അച്ചടി മാധ്യമങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.
ആദിവാസികളടക്കമുള്ള അവഗണിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക നിരാശ മുതലെടുക്കാനുള്ള ശ്രമം ഭീകരവാദ ഗ്രൂപ്പുകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളെ നിയമപരമായി മാത്രം നേരിടാന്‍ കഴിയില്ല. അവഗണിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്ക് അനുകൂലമായ സാമൂഹ്യ നിലപാട്എടുക്കുകയാണു വേണ്ടത്. ഏതെങ്കിലും ഒരു മതവിഭാഗവുമായി ഭീകരവാദത്തെ ബന്ധപ്പെടുത്തുന്ന സമീപനമല്ല സര്‍ക്കാരിന്റേത്. ഭീകരവാദത്തിനു മതമില്ലെന്നും അത് ഏതു ഭാഗത്തു നിന്ന് ഉയര്‍ന്നു വന്നാലും ഇതിനെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് എസ്ഐ ബിജു സലീമിനെ അറസ്റ് ചെയ്തതു ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ്. നിയമനടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നു കോടിയേരി ബാലകൃഷ്ണന്‍, രമേശ് ചെന്നിത്തല, എം.പി. വിന്‍സന്റ്, സി. ദിവാകരന്‍, ജോസ് തെറ്റയില്‍, പി. സി. ജോര്‍ജ് തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രി ഉത്തരം നല്‍കി.
Discussion about this post