കൊച്ചി: പാമോലിന്‍കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും അല്‍ഫോന്‍സ് കണ്ണന്താനവും നല്‍കിയ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം വിജിലന്‍സ് എസ്.പി. വി.എന്‍ ശശിധരന്‍ കോടതിയില്‍ സമര്‍പ്പിച്ച സ്റ്റേറ്റ്‌മെന്റിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പാമോലിന്‍കേസില്‍ പരാതി നല്‍കിയത് വി.എസ് ആണെന്ന് പറയാനാകില്ല. ആദ്യപരാതിക്കാരനല്ലാത്തതിനാല്‍ കേസില്‍ ഇടപെടാന്‍ വിഎസിന് അവകാശമില്ലെന്നും മുന്‍മന്ത്രി എം. വിജയകുമാറാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയതെന്നും വിജിലന്‍സ് എസ്.പി സമര്‍പ്പിച്ച സ്‌റ്റേറ്റ്‌മെന്റ് പറയുന്നു. കേസ് അടുത്തമാസം 24 പരിഗണിക്കാനായി മാറ്റിവച്ചു.

Discussion about this post