ശബരിമല: കെ.ജയകുമാര്‍ അയ്യപ്പസന്നിധിയില്‍നിന്നാണ് ചീഫ് സെക്രട്ടറിയുടെ ചുമതലയേല്‍ക്കാന്‍ പുറപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് നടതുറന്നപ്പോള്‍തന്നെ ശ്രീകോവിലിനു മുന്നിലെത്തി തൊഴുതു. തിരുവനന്തപുരത്തുനിന്ന് വെള്ളിയാഴ്ച വൈകീട്ട് പുറപ്പെട്ട അദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് പമ്പയിലെത്തി. നടതുറക്കുന്നതിനുമുമ്പ് സന്നിധാനത്തെത്തി. ആറുമണിയോടെ തൊഴുതിറങ്ങി തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു.
ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിനുള്ള ഉന്നതാധികാരസമിതി ചെയര്‍മാന്‍ കൂടിയാണ് കെ.ജയകുമാര്‍. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ശബരിമലയിലും പമ്പയിലും നടക്കുന്നത്.
Discussion about this post