തിരുവനന്തപുരം: കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ രീതി പരിഷ്‌കരിക്കാനുള്ള കരടുബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടു കൂടി അടുത്ത നിയമസഭാസമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്ന് മുഖ്യമന്തി വി.എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ അദ്ധ്യയനവര്‍ഷം മുതല്‍ പ്രവേശനപ്പരീക്ഷയ്‌ക്ക് ലഭിക്കുന്ന സ്‌കോറും യോഗ്യതാപരീക്ഷയ്‌ക്ക് ലഭിച്ച മാര്‍ക്കും തുല്യമായി പരിഗണിക്കാനാണ് തീരുമാനം.
തിരുവനന്തപുരത്തെ ടെക്‌നോസിറ്റിയില്‍ ഐ.ടിമേഖലയിലെ വികസനത്തിനായി 82 ഏക്കര്‍ ഭൂമി ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനമെടുത്തു. പദ്ധതിക്കായി 2000 കോടിയുടെ പുതിയ നിക്ഷേപം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളുടെ മേല്‍നോട്ടത്തിനായി ടെക്‌നോപാര്‍ക്ക് സി.ഇ.ഓയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഖാദി, കൈത്തറി, കയര്‍, ഈറ്റ എന്നീ മേഖലകളിലെ ശുദ്ധീകരണത്തൊഴിലാളികള്‍ക്കായി 100 ദിവസത്തെ ജോലി ഉറപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതിയും തുടങ്ങും. കൂടാതെ അസംഘിടിതമേഖലയിലെ സ്‌ത്രീത്തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ശമ്പളം ഉള്‍പ്പടെയുള്ള പ്രസവാവധി നല്‍കാനുള്ള തീരുമാനവും എടുത്തു. മാരിടൈം മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ തുറമുഖവകുപ്പ്, ഹൈഡ്രോ സര്‍വേ വിങ്ങ്, കേരള സ്‌റ്റേറ്റ് മാരിടൈം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയെ ഒരുമിച്ചു ചേര്‍ത്ത് മാരിടാം ബോര്‍ഡ് തുടങ്ങാനും തീരുമാനമായതായി അദ്ദേഹം പറഞ്ഞു.
Discussion about this post